NewsOther LanguagesTamilTamil Cinema

സ്റ്റണ്ട്മാൻ മോഹൻരാജിന്റെ മരണം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്

തമിഴ് നാട്ടിൽ സ്റ്റണ്ട്മാൻ രാജു എന്ന മോഹൻരാജിന്റെ മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെയാണ് കേസെടുത്തത്. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

സർപാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ബുദ്ധിമുട്ടേറിയ ഒരു കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button