കബഡിയുടെ പശ്ചാത്തലത്തിൽ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ ഗ്ലിമ്പ്സ് റിലീസ് ചെയ്തു. അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന സോഡാ ബാബു എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് ആണിപ്പോൾ തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഗ്ലിംപ്സിൽ അൽഫോൻസിൻറെ കഥാപാത്രം പൊട്ടിച്ച സോഡാ കുപ്പി വെച്ച് ഒരാളെ വകവരുത്തുന്നതാണ് കാണിച്ചിരിക്കുന്നത്. അൽഫോൻസിൻറെ സോഡാ ബാബു ചിത്രത്തിൽ ഗ്യാങ്‌സ്റ്റർ ടച്ച് ഉള്ള ഒരു വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് ഗ്ലിംപ്സ് സൂചിപ്പിക്കുന്നത്.
തമിഴ് മ്യൂസിക്ക് സെൻസേഷൻ സായ് അഭ്യാങ്കർ മലയാളത്തിൽ അരങ്ങേറുന്ന ചിത്രമെന്നാണ് ബൾട്ടിയുടെ മറ്റൊരു പ്രത്യേകത. സോഡാ സോമന്റെ കഥാപാത്രത്തിനായി സായ് അഭ്യാങ്കർ ഒരുക്കിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിന് വ വരവേൽപ്പാണ് കമന്റ് ബോക്സിൽ ലഭിക്കുന്നത്. ഷെയ്ൻ നിഗത്തിനൊപ്പം തമിഴ് താരം ശന്തനുവും ബൾട്ടിയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രീതി അസ്രാണിയാണ് ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയാകുന്നത്. stk ഫ്രേംസും, ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.