ബാലാജി തരണീധരൻ സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം ബത്ത ഒടിടിയിലേക്ക്. ഏറെ നാളുകൾക്ക് ശേഷം തമിഴിൽ നിന്നെത്തിയ ഒരു ഫീൽ ഗുഡ് ഗ്യാങ്സ്റ്റർ സിനിമയായിരുന്നു ബത്ത. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിന് വേണ്ടി സിനിമാപ്രേമികൾ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒക്ടോബർ 29 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.
‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സായ് അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്ന മകളെ എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്.
ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഒക്ടോബർ 1നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതിയുടെയും ബാലതാരമായി എത്തിയ സായിയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്.




