Tamil

‘ജിത്തു സീനിന്റെ കഥ പറഞ്ഞപ്പോൾ ആദ്യ 5 മിനിറ്റിൽ തന്നെ ഞാൻ ചിരിച്ചുപോയി…’; സൂര്യ

ജിത്തു മാധവനൊപ്പം വർക്ക് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചതാണെന്ന് നടൻ സൂര്യ. ജിത്തു സീനിന്റെ കഥ പറഞ്ഞപ്പോൾ ആദ്യ 5 മിനിറ്റിൽ തന്നെ ചിരിച്ചു പോയെന്നും സീൻ ഒരു കോമഡി ക്രൈം ത്രില്ലർ ആണെന്നും നടൻ പറഞ്ഞു. കൂടാതെ നസ്രിയയുടെയും നസ്ലെന്റെയും കൂടെ വർക്ക് ചെയ്ത അനുഭവവും സൂര്യ പറഞ്ഞു. ഇന്നലെ ദുബായിൽ നടന്ന സീനിന്റെ പ്രൊമോഷൻ പരിപാടിയിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
‘ജിത്തു മാധവനൊപ്പം വർക്ക് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്, അത് ഒടുവിൽ നടന്നു! അദ്ദേഹത്തിന്റെ കഥപറച്ചിൽ കേട്ട് ആദ്യ 5 മിനിറ്റിൽ തന്നെ ഞാൻ ചിരിച്ചുപോയി. 28 വർഷവും 48 സിനിമകളും പിന്നിട്ടിട്ടും, മലയാളി ടീമിനൊപ്പം പ്രവർത്തിച്ചപ്പോൾ എനിക്ക് പൂർണ്ണമായും ഒരു പുതുമ അനുഭവപ്പെട്ടു! നസ്രിയ, നസ്‌ലൻ, സുഷിൻ ശ്യാം എന്നിവർ വളരെ സ്പെഷ്യൽ ആയിരുന്നു. SCENE എന്നത് ജിത്തുവിന്റെ സ്റ്റൈലിലുള്ള കോമഡി നിറഞ്ഞ ഒരു ക്രൈം ത്രില്ലറാണ്. ഈ ദീപാവലിക്ക് തിയേറ്ററുകളിൽ തികച്ചും അപ്രതീക്ഷിതവും പുതുമയുള്ളതുമായ ഒരു അനുഭവം തന്നെ പ്രതീക്ഷിക്കാം’, സൂര്യ പറഞ്ഞു.

അതേസമയം, ഇന്നലെ നടന്ന പരിപാടിയിൽ സൂര്യയുടെ പൊലീസ് കഥാപാത്രമായ ഇൻബരാജിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറക്കിയിരുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ചിത്രത്തിലെ നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈശ്വരൻ എന്നാണ് ചിത്രത്തിലെ നസ്‌ലൻ കഥാപാത്രത്തിന്റെ പേര്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button