സൂര്യ – ജിത്തു മാധവന്‍ ചിത്രം സീനിലെ പുത്തന്‍ ഗ്ലിംബ്‌സ് വീഡിയോ പുറത്ത്. സൂര്യയെ മാസ്, സ്‌റ്റൈലിഷ് ലുക്കില്‍ ഏറെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള പൊലീസ് ഓഫീസറായി അവതരിപ്പിക്കുന്ന ഡിഎസ്പി ഇമ്പരാജ് ഗ്ലിംബ്‌സ് ആണ് പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം, കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് മെഗാ റിലീസായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിര്‍മ്മാതാവ്.
ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്ന ഇമ്പരാജ് എന്ന പൊലീസ് കഥാപാത്രത്തിന്റെ വേറിട്ട ഭാവങ്ങളാണ് ഗ്ലിംബ്‌സിന്റെ പ്രധാന ആകര്‍ഷണം. ദുബായില്‍ ഇന്നലെ നടന്ന ‘സീന്‍’ പ്രീ-റിലീസ് ചടങ്ങില്‍ അവതരിപ്പിച്ച ഗ്ലിംപ്‌സ് ഇന്ന് ഡിജിറ്റലായി പുറത്തിറക്കി. സൂര്യയുടെ മാസ് സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം സുഷിന്‍ ശ്യാം ഒരുക്കിയ കിടിലന്‍ പശ്ചാത്തലസംഗീതവും ഗ്ലിംബ്‌സ് വീഡിയോയെ ശ്രദ്ധേയമാക്കുന്നു. സാധാരണ പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും പെരുമാറ്റവുമുള്ള ഇമ്പരാജിനെയാണ് ഗ്ലിംപ്‌സ് പരിചയപ്പെടുത്തുന്നത്.
ഗൗരവമേറിയ പൊലീസ് പശ്ചാത്തലത്തിനൊപ്പം നര്‍മത്തിനും പ്രാധാന്യം നല്‍കുന്ന കഥാപാത്രമാണെന്ന സൂചനയും ദൃശ്യങ്ങളിലുണ്ട്. ആക്ഷനും കോമഡിയും സമന്വയിപ്പിച്ചുള്ള സൂര്യയുടെ അവതരണവും കഥാപാത്രത്തിന് ചേരുന്ന സ്‌റ്റൈലിഷ് ലുക്കും ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. കഥാപാത്രത്തിന്റെ കൂടുതല്‍ തലങ്ങളിലേക്ക് കടക്കാതെ ചിത്രത്തിന്റെ ടോണും ഇമ്പരാജിന്റെ സ്വഭാവവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഗ്ലിംബ്‌സ് ഒരുക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീന്‍’. ജിത്തുവും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. മലയാളത്തില്‍ ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെ സംഗീതവും അവതരണശൈലിയും ശ്രദ്ധ നേടിയിരുന്നു. സുഷിന്‍ ശ്യാം ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘സീന്‍’. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘ആതി ഇവ യാരാ’, ‘എയ്‌റോപ്ലെയിന്‍’ എന്നീ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ മലയാളി താരം നസ്ലന്‍ അവതരിപ്പിക്കുന്ന ഈശ്വരന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി’സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരളാ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ : ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.




