ഏറെ നാളുകളായി മലയാള സിനിമ പ്രേമികൾ കാത്തിരുന്ന ശ്രീനാഥ് ഭാസിയുടെ വമ്പൻ പ്രകടനവുമായി ഒറിജിനൽ മികച്ച പ്രതികരണങ്ങൾ നേടുന്നു. ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ഒരു ടൈം ട്രാവൽ വിഷയമാണ് സിനിമ സംസാരിക്കുന്നത്. ഡബിൾ റോളിൽ എത്തുന്ന ശ്രീനാഥ് ഭാസി പ്രേക്ഷകരെ രണ്ടു മണിക്കൂർ തന്റെ ഗംഭീര പ്രകടനം കൊണ്ട് പിടിച്ചിരുത്തുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. സമയവുമായി കളിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കഥ പറയുന്നത്. ‘നമ്മള്‍ സമയവുമായി കളിച്ചാല്‍, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണര്‍ത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹര്‍ഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം. മൈന്‍ഡ്സ്‌റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ഒക്ടോബര്‍ 23ന് തിയറ്ററുകളിലെത്തുന്ന ‘ഒറിജിനലി’ന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, ടിക്കറ്റ്‌സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകള്‍ വഴി ബുക്ക് ചെയ്യാം.




