റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രം ‘ഒറിജിനലി’ന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചിത്രം ഒക്ടോബര്‍ 23 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, രാജേഷ് മാധവന്‍ എന്നിവര്‍ ഒരുമിച്ചെത്തി ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിവരം അറിയിക്കുന്ന വീഡിയോ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ മാസ് മീഡിയയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ചിത്രം തിയറ്ററുകളില്‍ കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് വീഡിയോ. സമയവുമായി കളിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘നമ്മള്‍ സമയവുമായി കളിച്ചാല്‍, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണര്‍ത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് സമ്മാനിക്കുക. ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹര്‍ഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. മൈന്‍ഡ്സ്‌റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു. സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം. (സിങ്ക് സിനിമ) എന്നിവര്‍ ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. റൊണെക്‌സ് സേവ്യര്‍ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പി.സി. സ്റ്റണ്ട്‌സ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ജിപിന്‍ ഗോപിയാണ് ചിത്രത്തിന്റെ കോണ്‍സെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കളര്‍ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിര്‍വഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ഒക്ടോബര്‍ 23ന് തിയറ്ററുകളിലെത്തുന്ന ‘ഒറിജിനലി’ന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, ടിക്കറ്റ്‌സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകള്‍ വഴി ബുക്ക് ചെയ്യാം.




