മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തുന്നു. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിന് മുന്നോടിയായി ശ്രദ്ധ നേടുകയാണ്. മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമന്, സിദ്ദിഖ്, ദിലീഷ് പോത്തന്, സുദേവ് നായര്‍, അശോകന്, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായര്‍, അഭിറാം രാധാകൃഷ്ണന്, ശങ്കര്‍ ഇന്ദുചൂഡന്, ഷഹീന് സിദ്ദിഖ്, ഭഗത് മാനുവല്‍, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
അലന് റോഡ്നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.എ ആന്‍ഡ് ആര് മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷന്സിന്റെയും ബാനറുകളില്‍ അഷര്‍ അമീറും റിയാസ് കെ. മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് – വിവേക് ഹര്ഷന്, സംഗീതം – ഗോപി സുന്ദര്‍, തിരക്കഥ – അലന് റോഡ്നി, ക്രിയേറ്റീവ് ഡയറക്ടര്‍, വി.എഫ്.എക്സ്. സൂപ്പര്‍വൈസര്‍ – അഷര്‍ അമീര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്, ആലിയ അഷര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റണ്ട് – കലൈ, കിങ്സണ്‍, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി – ഷോബി പോള്‍രാജ്, ഗാനരചന – വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്സ് – എം.ആര്. രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ – വിക്കി, പ്രൊഡക്ഷന്‍ കണ്ട്രോളര് – വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കണ്ണന് ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ – അജ്മല്‍ ഹംസ, അര്ജുന് ഗണേഷ്, പബ്ലിസിറ്റി ഡിസൈന്‍ – സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി.ആര്.ഒ. – പ്രതീഷ് ശേഖര്‍.




