നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ സിനിമയിൽ നായകനായി സിജു വില്‍സൺ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അരുൺ രാജ് ആണ് സംവിധാനം. താരാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ ചിത്രം നിർമിക്കുന്നു.
ആക്‌ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ്. സംവിധാനത്തിനു പുറമെ ക്യാമറയും കൈകാര്യം
ചെയ്യുന്നത് അനീഷ് ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം. അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്.