Chithrabhoomi

കണ്ണപ്പ ഉടനെ ഒന്നും ഒടിടിയിലെത്തില്ല; ഡീലിനെ കുറിച്ച് വിഷ്ണു മഞ്ജു

പാൻഇന്ത്യൻ ചിത്രമായ കണ്ണപ്പ ഉടനെയൊന്നും ഒടിടിയിലെത്തില്ലെന്ന് സിനിമയിലെ നായകനും കോ റൈറ്ററുമായ വിഷ്ണു മഞ്ജു. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ന് റിലീസായ ചിത്രം കേരളത്തിൽ 230 ഓളം തിയേറ്റിലെത്തിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.ചിത്രം ഉടനെയൊന്നും ഒടിടിയിലെത്തില്ലെന്നും തനിക്ക് അതിനുള്ള സ്വാതന്ത്രമുണ്ടെന്നും റിലീസിന് മുമ്പ് വിഷ്ണു മഞ്ജു പറഞ്ഞിരുന്നു. ‘എനിക്ക് നല്ല സ്വാതന്ത്ര്യമുണ്ട്. ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല. അതാണ് എൻറെ ഡീൽ. ഒടിടി റിലീസിനായി എനിക്ക് സമ്മർദവുമില്ല. പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ചത് എത്തിക്കുക എന്നതാണ് എൻറെ ഉദ്ദേശം,’ എന്നായിരുന്നു വിഷ്ണു പറഞ്ഞത്.

മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ്. മോഹൻ ബാബുവിൻറെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എൻറർടെയ്ൻമെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ജു, മോഹൻ ബാബു എന്നിവർ ചേർന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങളുമായി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയാണ് കേരളത്തിലും. കേരളാ മാർക്കറ്റിംഗ് : ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button