MalayalamNews

ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല: ഫഹദ് ഫാസിൽ

താൻ ഒരു വർഷമായി സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കുന്നില്ലായെന്ന് ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തന്റെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ്. വ്യകതി ജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു. “ഞാൻ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ് എന്റെ ലക്ഷ്യമെന്നാണ്. എനിക്ക് വാട്ട്സ്ആപ്പും ഇല്ല, എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല ഞാൻ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ടയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്” ഫഹദ് ഫാസിൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിന്നും പുതിയ ട്രെൻഡുകളിൽ നിന്നും അകൽച്ച പാലിച്ചാൽ പുതിയ ജെൻസീ തലമുറക്ക് താൻ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താൻ എന്ന് മോശം സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ മാത്രമാവും ഞാൻ അവർക്ക് അന്യനാകുക, നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ല. മാമന്നൻ എന്ന ചിത്രത്തിന് ശേഷം വടിവേലുവിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമായ മാരീസന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിൽ മനസ് തുറന്നത്. അൽതാഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റേതായി അടുത്തതായി റിലീസിനെത്തുന്ന മലയാള ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button