NewsTamil

ബോക്സ് ഓഫീസിൽ തലൈവർ ഷോ; കൂലി കളക്ഷൻ റിപ്പോർട്ട്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ കളക്ഷനിലേക്ക് കുതിക്കുകയാണ്.പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 300 കോടി കടന്നിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തമിഴിൽ 300 കോടി ക്ലബിലെത്തുന്ന പത്താമത്തെ തമിഴ് സിനിമയാണിത്.

ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോയുടെ ആദ്യ ദിന കളക്ഷനെ ഇതോടെ കൂലി മറികടന്നു. 148 കോടി ആയിരുന്നു ലിയോയുടെ ആദ്യ ദിന ആഗോള നേട്ടം. നോര്‍ത്ത് അമേരിക്കയില്‍ 26.6 കോടി രൂപ ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.47 കോടിയും നേടി.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. നോർത്ത് ഇന്ത്യയിൽ ഗംഭീര ബുക്കിംഗ് ആണ് കൂലിക്ക് ലഭിക്കുന്നത്. ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ട് ഇരട്ടിയാണ് നോർത്ത് ഇന്ത്യയിലെ ടിക്കറ്റ് വില്പന. ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിവസം 91K ടിക്കറ്റുകളാണ് കൂലി വിറ്റതെങ്കിൽ രണ്ടാം ദിനം 116K ആയി ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button