അഗ്രഹാരങ്ങളുടെ ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച മധുബാലകൃഷ്ണന്റേയും ചിത്രയുടേയും ശബ്ദത്തിൽ ഒരു മനോഹര ഗാനം. തിരുവങ്ങ് നിറയായ് എന്ന കേസ് ഡയറിയിലെ ഗാനം റീലീസ് ചെയ്തു. രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിയത് മധു ബാലകൃഷ്ണനാണ്. രാഹുൽ മാധവ്, ആര്യ, മായാ മേനോൻ എന്നിവരാണ് ഗാനരംഗത്ത്. വ്യാഴാഴ്ച്ചയാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. അഷ്ക്കർ സൗദാനാണ് നായകൻ. ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറിനെയാണ് അഷ്ക്കർ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ , റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. പി.സുകുമാർ ആണ് ഛായാഗ്രഹണം, തിരക്കഥ എ.കെ സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ. വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്.