EnglishNews

ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി ‘ദി ഫന്റാസ്റ്റിക് ഫോർ’

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ‘ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്’ ആണ് ഒടുവിലായി തിയേറ്ററിലെത്തിയ മാർവെൽ സിനിമ. മൂന്ന് ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. 18.25 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ. ആദ്യ ദിനം 5.25 കോടി നേടിയ സിനിമ രണ്ടാം ദിനവും മൂന്നാം ദിനവും 6.5 കോടി വീതം നേടിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ പ്രകടനങ്ങൾക്കും വിഎഫ്എക്സിനും കയ്യടി ലഭിക്കുന്നുണ്ട്.

ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങിയ മികച്ച മാർവെൽ സിനിമയാണ് ഇതെന്നാണ് അഭിപ്രായങ്ങൾ. അതേസമയം, ഐമാക്സ്, 2D,3D വേർഷനുകളിലാണ് ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് പുറത്തിറങ്ങുന്നത്. പെഡ്രോ പാസ്കൽ, വനേസ കിർബി, എബോൺ മോസ്-ബച്രാച്ച്, ജോസഫ് ക്വിൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീൻ സംവിധാനം ചെയ്തിരിക്കുന്നത് റൂസോ ബ്രദേഴ്സ് ആണ്. ഫന്റാസ്റ്റിക് ഫോറിനെ ചുറ്റിപറ്റി വലിയ ഹൈപ്പ് ആണ് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം ഫന്റാസ്റ്റിക് ഫോറിലെ കാസ്റ്റും അടുത്ത മാർവെൽ സിനിമയായ അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിൽ തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button