രാവണന്റെ കഥ പറയുന്ന ചിത്രം നിർമിക്കാൻ പദ്ധതിയുണ്ടെന്ന് തുറന്ന് പറഞ്ഞു നടൻ വിഷ്ണു മഞ്ജു. രാവണന്റെ ജനനം മുതല്‍ മരണം വരെ കഥ പറയുന്ന പൂര്‍ത്തിയായ തിരക്കഥ കൈയിലുണ്ടെന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. വളരെക്കാലമായി ചിത്രം തന്റെ മനസിലുണ്ടെന്ന് പറഞ്ഞ വിഷ്ണു മഞ്ജു ചിത്രത്തിന്റെ കാസ്റ്റിനെക്കുറിച്ചും വെളിപ്പെടുത്തി.രാമന്റെ വേഷം ചെയ്യാന്‍ തന്റെ മനസിലുള്ള ഏക വ്യക്തി സൂര്യയാണെന്നും സീതയായി ആലിയ ഭട്ടുമാണ് മനസിലെന്നും വിഷ്ണു മഞ്ജു പറഞ്ഞു. അച്ഛന്‍ മോഹന്‍ ബാബുവിനെയാണ് രാവണനായി കാസ്റ്റ് ചെയ്യാനിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009-ലായിരുന്നു ആദ്യമായി സിനിമയെക്കുറിച്ച് ആലോചിച്ചത്. സൂര്യയെ അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അത് വേണ്ടെന്നുവെച്ചെന്നും വിഷ്ണു മഞ്ജു പറഞ്ഞു. രാഘവേന്ദ്ര റാവു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. ചിത്രത്തിന്റെ പൂര്‍ണ തിരക്കഥ കൈവശമുണ്ട്. എന്നെങ്കിലും ചിത്രം യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ലെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേര്‍ത്തു.
‘ഹനുമാന്റെ വേഷം ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം. എന്നാല്‍, സംവിധായകന്‍ രാഘവേന്ദ്രറാവു, ഇന്ദ്രജിത്തിന്റെ വേഷം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. കാര്‍ത്തിയായിരുന്നു എന്റെ മനസിലെ ഇന്ദ്രജിത്ത്. ജഡായു ആയി സത്യരാജും ജൂനിയര്‍ എന്‍ടിആറിന്റെ സഹോദരന്‍ കല്യാണ്‍ റാം ലക്ഷ്മണനായും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു’, വിഷ്ണു മഞ്ചു മനസുതുറന്നു. നമിത് മല്‍ഹോത്ര നിര്‍മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് വിഷ്ണു മഞ്ചുവിന്റെ തുറന്നുപറച്ചില്‍.അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ രണ്ട് ഭാഗങ്ങളായി ആണ് ഒരുങ്ങുന്നത്. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.