മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. സിനിമയുടേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സിദ്ധാർഥ് ഭരതൻ. മനുഷ്യരെ കൊല്ലാത്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്കയെന്ന് സിദ്ധാർഥ് പറഞ്ഞു.
ഈ സിനിമയിൽ ആരുടേയും തലയ്ക്ക് അടിച്ച് കൊല്ലുന്നില്ലെന്നും സ്ത്രീകൾക്ക് നേരെ അതിക്രമണങ്ങൾ ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലാണ്പ്രതികരണം.
‘ഈ സിനിമ ഒരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ചിത്രമാണ്. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഉണ്ട്. ഒരാളെ പിടിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഈ സിനിമയിൽ ആരെയും കൊല്ലുന്നില്ല. മനുഷ്യനെ കൊല്ലാത്ത ഒരു ത്രില്ലർ ചിത്രമാണ്. തലയ്ക്ക് അടിച്ചു കൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക അത്തരം പരിപാടികൾ ഒന്നും ഈ സിനിമയിൽ ഇല്ല. പക്ഷെ ഫുൾ ആക്ഷൻ ത്രില്ലർ സിനിമ ആണ്. മമ്മൂക്കയും ഗൗതം മേനോനും ഉള്ള കുറെ ഗ്രിപ്പിംഗ് സീക്വൻസ് ഉണ്ട്. അതൊക്കെ മെയിൻ അട്രാക്ഷൻ ആണ്, ‘ സിദ്ധാർഥ് ഭരതൻ പറഞ്ഞു.