ഓരോ അപ്‌ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ (Retro) പുതിയ ഗാനം ‘ദി വൺ’ റിലീസായി. ഗാനരചന നിർവഹിച്ചത് വിവേക്. ഗായകർ സിദ് ശ്രീറാം, സന്തോഷ് നാരായണൻ, പിന്നണി ഗായകർ: മഹാലക്ഷ്മി, അനന്തു, വിക്ടർ എന്നിവരാണ്. റെട്രോയുടെ സംഗീതം സംവിധാനം സന്തോഷ് നാരായണൻ നിർവഹിക്കുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരള വിതരണാവകാശം മലയാളത്തിന്റെ മുതിർന്ന നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്.
പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.